"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍,
"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍ , ന ിങ്ങളുടെ അടുത്ത സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ നിങ്ങളോട് ഒന്നും മിണ്ടാതെ എല്ലാ ബന്ധങ്ങളും വിച്ഛേദി ച്ചു പോയിട്ടുണ്ടോ ? അല്ലെങ്കില്‍ നിങ്ങളുടെ കാമുകനോ കാമുകിയോ ഒന്നും പറയാതെ , തലേ രാത്രി വരെ നന്നായി സംസാരിച്ച ഒരാള്‍ നിങ്ങളെ വിട്ട് അകന്നു പോയിട്ടുണ്ടോ ? ? അതുപോലെ തന്നെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഒന്നും മിണ്ടാതെ അവനോ / അവളോ നിങ്ങളുമായുള്ള എല്ലാ COMMUNICATION മാര്‍ഗ്ഗങ്ങള്‍ ഒരു ദിവസം മാറ്റിയിട്ടുണ്ടോ ( ഉദാ : അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ , ഫോണ്‍ നമ്പരുകള്‍ മാറ്റുക , etc ) മുകളില്‍ വിശദീകരിച്ചിരിക്കുന്ന ഉദാഹരണങ്ങളെയാണ് “GHOSTING “ അഥവാ കാരണം പറയാതെ മറയുന്നവര്‍ , പാശ്ചാത്യ സമൂഹത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ് ഇത് , എന്നാൽ ഇന്ന് നമ്മുടെ കേരളത്തിലും ഇത് സാധാരണയായി കണ്ടുവരുന്നു , പ്രത്യേകിച്ച് ഇന്ന് നമ്മുടെ പുതിയ തലമുറയില്‍ ഇത് വളരെ സാധാരണയായി ...