ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്.
മദ്യപാനശീലത്തെ പൊതുവിൽ മൂന്നായി തരം തിരിക്കാം
1) എല്ലാ ദിവസവും മദ്യം ഉപയോഗിക്കുന്നവർ
2) മദ്യത്തിന്റെ ദുരുപയോഗം അഥവാ Alcohol Abuse.
3) സോഷ്യല്‍ ഡ്രിങ്കേഴ്സ്, റെസ്പോൺസിബിൾ ഡ്രിങ്കേഴ്സ്, Occasional ഡ്രിങ്കേഴ്സ് എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി മദ്യപാനികൾ.
ഇതിൽ ആദ്യ രണ്ട് വിഭാഗക്കാർ, മദ്യപാനാസക്തി (Alcohol Dependence Syndrome) എന്ന ഗുരുതര രോഗവസ്ഥ നേരിടുന്നവരാണ്. ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഈ വിഭാഗത്തിലുള്ളവരെയാണ് മദ്യപാനരോഗമുള്ളവരായി കണക്കാക്കുന്നത്. ഇവർ കടുത്ത പ്രശ്നങ്ങൾ നേരിടുകയും, ട്രീറ്റ്മെന്റിന് (Detoxification and Dedication) വിധേയരാവുകയും ചെയേണ്ടിവന്നു.
ഇതിൽ ആദ്യ രണ്ട് വിഭാഗക്കാർ, മദ്യപാനാസക്തി (Alcohol Dependence Syndrome) എന്ന ഗുരുതര രോഗവസ്ഥ നേരിടുന്നവരാണ്. ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഈ വിഭാഗത്തിലുള്ളവരെയാണ് മദ്യപാനരോഗമുള്ളവരായി കണക്കാക്കുന്നത്. ഇവർ കടുത്ത പ്രശ്നങ്ങൾ നേരിടുകയും, ട്രീറ്റ്മെന്റിന് (Detoxification and Dedication) വിധേയരാവുകയും ചെയേണ്ടിവന്നു.
ഈ വിഭാഗക്കാർ പ്രധാനമായും വിവാഹം, ഉത്സവം, പെരുന്നാൾ തുടങ്ങി സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഒത്ത്ചേരുമ്പോഴാണ് പൊതുവെ മദ്യപിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ഇത്തരം ആഘോഷങ്ങളിൽ, അതിൻ്റെ തനിമയും പൊലിമയും നഷ്ടപ്പെടാതെ, മദ്യം ഇല്ലാതെ ആഘോഷിക്കും എന്ന് തീരുമാനിക്കണം. സോഷ്യൽ ഡ്രിങ്കേഴ്സ് എന്ന വിഭാഗത്തിൽപ്പെടുന്നവർ പ്രധാനമായും മദ്യപിക്കുന്ന മറ്റൊരു ഇടം വാരാന്ത്യ പാർട്ടികളിലും മറ്റ് ആഘോഷങ്ങളിലുമായിരിക്കും. ലോക്ക് ഡൗണിന് ശേഷം ഇത്തരം മദ്യപിക്കുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കി ആ സമയം കുടുബത്തോടെപ്പം ചെറിയ യാത്രകൾക്കോ, സിനിമയ്ക്കോ ആയി മാറ്റി വെച്ചാൽ നിങ്ങളുടെ കുടുബബന്ധങ്ങൾ കൂടുതൽ ദൃഢമാമാവാൻ അത് സഹായകരമാവും.
മലയാളി മധ്യവർഗ്ഗം പൊതുവെ മടിയന്മാരും, യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരുമാണന്നാണ് പറയുന്നത്, ഇന്നത്തെ ചെറുപ്പക്കാർ ഇതിനൊരപവാദമാണ്. എങ്കിലും ഇക്കൂട്ടർ യാത്രയിൽ മദ്യത്തെ യാത്രകളിൽ കൂടെ കൂട്ടുന്നത് പതിവ് കാഴ്ചയാണ്. ഒരു കാരണവശാലും അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ല ഇത്. യാത്രകൾ പൂർണ്ണമാവുന്നത് അവയെ നിറഞ്ഞ മനസ്സോടെ ആസ്വദിക്കാനും സ്നേഹിക്കാനും സാധിക്കുമ്പോഴാണ്. ഒരു ഹൈറേഞ്ച് യാത്ര പോകുമ്പോൾ അല്ലങ്കിൽ, പ്രകൃതിരമണീയമായ ഏതെങ്കിലും മനോഹര സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന യാത്രയുടെ സൗന്ദര്യം അനുഭവിക്കാൻ Trekking, Nature Walk, Village Walk തുടങ്ങിയവ സഹായിക്കും.
ഈ ലോക്ക് ഡൗൺ കാലത്ത് ചിലർ നേടിയതും മറ്റ് ചിലർ നഷ്ടപ്പെടുത്തിയതുമായ ഒരു നല്ല ശീലമാണ് “വ്യായാമം” ആരോഗ്യമുള്ള ശരീരം ആരോഗൃമുള്ള മനസ്സിൻ്റെയും ലക്ഷണമാണ്. ശരീരത്തെ കുടുതൽ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് ലഹരിയിൽ നിന്ന് രക്ഷനേടാൻ ഒരു പരിധിവരെ സഹായിക്കും. വ്യായാമം പോലെ തന്നെ പ്രധാനപെട്ടതാണ് ഏതെങ്കിലുമൊരു കായിക വിനോദത്തിൽ ഏർപ്പെടുന്നത്, കൂടുതൽ ഏകാഗ്രത ലഭിക്കുന്നതിനും കടുതൽ ശാരീരിക ക്ഷമത കൈവരിക്കുന്നതിനും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളെ ഏറെ സഹായിനമ്മൾ ഇതിനെയും അതിജീവിക്കുംക്കും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മദ്യാപനം ഒഴിവാക്കുമ്പോൾ മറ്റ് ലഹരി വസ്തുക്കളിലേക്ക് നമ്മുടെ മനസ്സ് ചേക്കേറുന്നത്. വ്യായാമം, സ്പോർട്ട്സ്, യാത്രകൾ, മറ്റ് വിനോദങ്ങൾ തുടങ്ങിയവ വലിയൊരു പരിധിവരെ മറ്റ് ലഹരി വസ്തുക്കളിലേക്ക് നാം എത്തിപ്പെടാതിരിക്കാൻ സഹായിക്കും.
ഈ നിർദ്ദേശങ്ങളൊക്കെ വിജയകരമായി നടപ്പാക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് കുടുംബത്തിൻ്റെ പിന്തുണയാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു കുടുംബാന്ധരീക്ഷമുണ്ടെങ്കിൽ തീർച്ചയായും മദ്യപാനത്തെ നമ്മിൽ നിന്ന് പറിച്ചെറിയാം.
ഇതും കടന്ന് പോകും
നമ്മൾ ഇതിനെയും അതിജീവിക്കും
https://drtijoivanpsychiatrist.com/
Comments
Post a Comment