EMPTY NEST SYNDROME(തനിച്ചാകുന്ന മാതാപിതാക്കള്‍)
ഇന്ന് നമ്മുടെ കേരള സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ജോലി, വിദ്യാഭ്യാസം എന്നിവക്കായി നാടുവിടുന്ന യുവജനങ്ങൾ, അതിന്റെ വിപരീതഫലമായി അവരുടെ മാതാപിതാക്കൾ ഈ നാട്ടിൽ തനിച്ചായി പോകുന്നു. വാർധക്യ കാലത്തു അവർക്കു മക്കളിൽ നിന്ന് ലഭിക്കേണ്ട സപ്പോർട്ട് അവർക്കു പൂർണ്ണമായി ഇല്ലാതാകുന്നു, എന്നാൽ അത് പലപ്പോഴും കൊണ്ട് എത്തിക്കുന്നത് പലതരം മാനസിക സംഘര്ഷങ്ങളിലേക്കാണ്. DEPRESSION,ANXIETY, SUICIDE പോലുള്ള പ്രശ്നങ്ങളിലേക്കു ഇത് കൊണ്ടെത്തിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വളരെ കുറവായിരുന്നു. വാർധക്യ കാലത്തു ഉണ്ടാകുന്ന TENSION, STRESS, ANXIETY, ഉറക്കക്കുറവ്, DEPRESSION തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം. അവരെ പരിചരിക്കുവാനായി ആരും തന്നെ തങ്ങളുടെ വീടുകളിലോ, അല്ലെങ്കിൽ അടുത്തോ ഇല്ല എന്നത് തന്നെയാണ്. ഈ ഒരു EMPTYNESS അഥവാ ശൂന്യതയെ ആണ് "EMPTYNESS NEST SYNDROME " എന്ന് വിളിക്കുന്നത്. കേരളത്തിൽ ഈ ഒരു പ്രശ്നം വളരെയധികം കാണപ്പെടുന്നു. ഇതിനുള്ള കാരണങ്ങൾ പരിശോധിക്കാം. (1) NUCLEAR FAMILY : - പിൽക്കാലത്തു കൂട്ടുകുടുംബങ്ങൾ ആയി...