EMPTY NEST SYNDROME(തനിച്ചാകുന്ന മാതാപിതാക്കള്‍)


ഇന്ന് നമ്മുടെ കേരള സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ജോലി,  വിദ്യാഭ്യാസം എന്നിവക്കായി  നാടുവിടുന്ന യുവജനങ്ങൾ,  അതിന്റെ വിപരീതഫലമായി അവരുടെ മാതാപിതാക്കൾ ഈ നാട്ടിൽ തനിച്ചായി പോകുന്നു.  വാർധക്യ കാലത്തു അവർക്കു മക്കളിൽ നിന്ന് ലഭിക്കേണ്ട  സപ്പോർട്ട് അവർക്കു പൂർണ്ണമായി ഇല്ലാതാകുന്നു,  എന്നാൽ അത് പലപ്പോഴും കൊണ്ട് എത്തിക്കുന്നത് പലതരം മാനസിക സംഘര്ഷങ്ങളിലേക്കാണ്. DEPRESSION,ANXIETY, SUICIDE പോലുള്ള പ്രശ്നങ്ങളിലേക്കു ഇത് കൊണ്ടെത്തിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വളരെ കുറവായിരുന്നു. 

വാർധക്യ കാലത്തു ഉണ്ടാകുന്ന TENSION, STRESS, ANXIETY,  ഉറക്കക്കുറവ്,  DEPRESSION തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം. അവരെ പരിചരിക്കുവാനായി ആരും തന്നെ തങ്ങളുടെ വീടുകളിലോ,  അല്ലെങ്കിൽ അടുത്തോ ഇല്ല എന്നത് തന്നെയാണ്. 

ഈ ഒരു EMPTYNESS അഥവാ ശൂന്യതയെ ആണ്  "EMPTYNESS NEST SYNDROME " എന്ന് വിളിക്കുന്നത്. കേരളത്തിൽ ഈ ഒരു പ്രശ്നം വളരെയധികം കാണപ്പെടുന്നു.  ഇതിനുള്ള കാരണങ്ങൾ പരിശോധിക്കാം. 

(1) NUCLEAR FAMILY : - പിൽക്കാലത്തു കൂട്ടുകുടുംബങ്ങൾ ആയിരുന്നുവെങ്കിൽ ഇന്ന് NUCLEAR FAMILYൽ ഇവരിൽ പലരുടെയും മക്കൾ വളരെ നേരത്തെ തന്നെ മറ്റ് സ്ഥലത്തേക്ക്  ജോലി അതുപോലെ ആവിശ്യങ്ങൾക്കായി മാറി താമസിക്കുന്നു .

(2) INCREASE LIFE EXPECTANCY  ( ആയുർദൈക്യം ) : - ഇന്ന് കേരളം ആരോഗ്യ പരിപാലന രംഗത്ത് വളരെ മുന്നേറിയിരിക്കുന്നു,  അത് മൂലം വളരെ മികച്ച ആശുപത്രികൾ സർക്കാർ,  പ്രൈവറ്റ് സംവിധാനങ്ങളിൽ വന്നിരിക്കുന്നു. ഏതുതരം അസുഖത്തിനും ചികിത്സ ലഭിക്കുന്നു,  അതും വളരെ ചുരുങ്ങിയ ചിലവിൽ,  ഏതു നമ്മുടെ ആയുർദൈക്യം വളരെ കൂടാൻ ഇടയാക്കി. 

(3) തൊഴിലില്ലായ്മ : - ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്ക യുവജനങ്ങളും നല്ലവിദ്യാസമ്പന്നരാണ്, എന്നാൽ അവർക്ക്  പലപ്പോഴും അതിനനുസരിച്ചിട്ടുള്ള തെഴിൽ ലഭിക്കുന്നില്ല,  പലപ്പോഴും ലഭിക്കുന്നത് അയൽ സംസ്ഥാനത്തോ,  വിദേശത്തോ ആണ്,  അതിനായി അവർ ഇവിടെനിന്നു പോകുമ്പോൾ അവരുടെ മാതാപിതാക്കൾ പലരും തനിച്ചാകുന്നു.  എന്നാൽ ഈ പ്രേശ്നത്തിനു അവസരോചിതമായി ഇടപെടൽ വളരെ ആവിശ്യമാണ്  അല്ലെങ്കിൽ കേരളത്തിൽ ഇനിയും ആല്മഹത്യ നിരക്ക്  ഉയർന്നു കൊണ്ടേ ഇരിക്കും. 

പരിഹാരമാർഗങ്ങൾ :- 

(1) STAYING CONNECTED :- കുട്ടികൾ അവരുടെ മാതാപിതാക്കളോട് ദിവസവും ഒരുതവണയെങ്കിലും ഫോണിലൂടെ സംസാരിക്കുക,  യാത്ര സാധ്യമെങ്കിൽ മാസത്തിൽ ഒന്നോ,  രണ്ടോ തവണയെങ്കിലും അവരെ സന്ദർശിക്കാനായി വരിക. 

(2) കുട്ടികളുടെ വീട്ടിലേക്ക് ഇടക്ക്കിടക്കു യാത്ര ആകാം : - 

പല മാതാപിതാക്കളും അവരുടെ സ്വന്തം വീട്  വിട്ടു കുട്ടികളുടെ അല്ലെങ്കിൽ മറ്റു RELATIVES ന്റെ വീടുകളിലേക്കുള്ള യാത്രകൾക്ക് പലപ്പോഴും താല്പര്യം കാണിക്കാറില്ല,  ഇതിനു ഒരു മാറ്റം വരുത്തേണ്ടതാണ്.  കുട്ടികളുടെയും,  പേരക്കുട്ടികളുടെയും കൂടെ സമയം ചിലവഴിക്കേണ്ടത് വളരെ അനിവാര്യമാണ്, ഇത് അവർക്കുള്ള സ്ട്രെസ് മാറാൻ സഹായിക്കും. 

(3) DAILY EXERCISE :- മാനസിക ആരോഗ്യം പോലെ വളരെ പ്രധാനമാണ് ശാരീരിക ആരോഗ്യവും,  പലപ്പോഴും വാർധ്യക്യത്തിൽ പല ശാരീരിക ബുദ്ധിമുട്ടുകളുടെയും പ്രധാന കാരണം കൃത്യമായ വ്യായാമം ഇല്ലാത്തതാണ്. വ്യായാമം ചെയ്യുന്നതുവഴി പല ജീവിതചര്യ രോഗങ്ങൾക്കും മാറ്റം നൽകാം,  അതുപോലെ തന്നെ ENDORPHINS എന്ന HAPPY HORMONES അതിന്റെ അളവ്  കൂട്ടാനായി സാധിക്കും. ഇത് മൂലം മനസിലെ നെഗറ്റീവ് ചിന്തകൾക്കും ഒരു കടിഞ്ഞാണിടാൻ സാധിക്കും. 

(4) സമപ്രായക്കാരുടെ കൂടെയുള്ള ഒത്തുചേരൽ : - പല വൃദ്ധജനങ്ങളിൽ കാണുന്ന പ്രധാന പ്രശ്നം അവർക്കു പലപ്പോഴും ഇടപെടാനുള്ള സമപ്രായക്കാരുടെ അഭാവമാണ്.  അവർ പല സന്ദര്ഭങ്ങളിലും തനിച്ചായി പോകുന്നു,  ഇതിനു ഒരു പരിഹാരം തേടേണ്ടത് വളരെ അനിവാര്യമാണ്.  പകൽ വീട് അല്ലെങ്കിൽ അവരുടെ സമപ്രായക്കാരുമായി ഇടപെടാൻ സാധിക്കുന്ന എന്തെങ്കിലും ഒത്തുചേരലുകൾ എല്ലാം നമ്മുടെ സമൂഹത്തിനു വളരെ അനിവാര്യമാണ്. 

(5) COMMUNITY LIVING : - പണ്ട് മുതലേ നമ്മുക് സുപരിചിതമായ ഒന്നാണ് വൃദ്ധസദനങ്ങൾ,  എന്നാൽ ഇന്ന് നമ്മുടെ ആധുനിക കാലഘട്ടത്തിൽ,  കാലത്തിന്റെ മാറ്റത്തിനു ഒത്തവണ്ണം ഉള്ള "RETIREMENT HOMES " വളരെ അനിവാര്യമാണ്.  വാർധക്യത്തിൽ അവർക്കു മറ്റുള്ളവരുടെ സഹായം ഇല്ലാതെ തന്നെ അവിടെ ജീവിക്കുവാൻ സാധിക്കുന്നു,  അതുപോലെ തന്നെ അവരുടെ സമപ്രായക്കാരുടെ കൂടെയുള്ള ഒത്തുചേരൽ എല്ലാം ഇതുപോലുള്ള "RETIREMENT HOMES " ൽ സാധ്യമാണ്. 

മുകളിൽ നിർദ്ദേശിച്ചിരിക്കുന്ന പരിഹാരമാർഗങ്ങൾ ഈ പ്രേശ്നങ്ങൾക്കു ഒരു പരിധിവരെ "EMPTY NEST SYNDROME" എന്ന പ്രശ്നത്തിന്  പരിഹാരമാണ്. എന്നാൽ പല കാരണങ്ങൾകൊണ്ട്  ഇത് സാധിക്കാതെ പോകുന്നു,  അത് പലപ്പോഴും DEPRESSION,  ANXIETY,  ഉറക്കക്കുറവ് പോലുള്ള പ്രേശ്നങ്ങളിൽ കൊണ്ട് എത്തിക്കുന്നു.

ഈ പ്രേശ്നങ്ങൾക്കു ഒരു MENTAL HEALTH EXPERT (PSYCHIATRIST OR PSYCHOLOGIST ),  CONSULT ചെയ്യുന്നത് വളരെ ഉത്തമമാണ്. അതിനു പലപ്പോഴും COUNSELLING THERAPY SESSIONS പോലുള്ള കാര്യങ്ങൾ വളരെയധികം സഹായം ചെയ്‌യും.  ചില ഘട്ടങ്ങളിൽ മരുന്നുകളുടെ സഹായവും ആവിശ്യമായി വന്നേക്കാം. 


" ഒരു കരുതൽ നൽകു,  മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടൂ "

 DR. TIJO IVAN JOHN                                                    CONSULTANT PSYCHIATRIST                                      INDO AMERICAN BRAIN AND SPINE INSTITUTE   CHEMMANAKERRY , VAIKOM       

 MOB : - +919400581715                                                WEB SITE :- https://www.drtijoivanpsychiatrist.com/                  BLOG :- https://tijoivan.blogspot.com/         





https://www.google.com/search?q=dr+tijo+ivan+john%28+consultant+psychiatrist+%26+neuro+psychiatry+specialist+%40+indo+american+brain+and+spine+institute+chemmanakary+%29&sxsrf=ALiCzsYCYvNfpSxHZE4QQjKUsJG3KbJ9fw%3A1660908192836&ei=oHL_YrTRMvbaz7sPk_KGsAs&ved=0ahUKEwi0odqW5dL5AhV27XMBHRO5AbYQ4dUDCA4&oq=dr+tijo+ivan+john%28+consultant+psychiatrist+%26+neuro+psychiatry+specialist+%40+indo+american+brain+and+spine+institute+chemmanakary+%29&gs_lcp=Cgdnd3Mtd2l6EAxKBAhBGABKBAhGGABQAFgAYABoAHAAeACAAQCIAQCSAQCYAQA&sclient=gws-wiz

Comments

Popular posts from this blog

ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് മദ്യപിക്കണം എന്ന് തോന്നാറുണ്ടോ? പരിഹാരമുണ്ട്.

SCREEN ADDICTION

"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍,